About us
എന്താണ് പൂഴിത്തോട് - പടിഞ്ഞാറത്തറ ചുരമില്ലാ പാത❓
🌈 ചുരങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ചുരമില്ലാത്ത പാത
🌈 1994 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ തറക്കല്ലിട്ട് 70% ത്തിലധികം പണി പൂർത്തീകരിച്ച് ഇന്നും ഫയലിലുറങ്ങുന്ന പാത
🌈 സ്റ്റേറ്റ് ഹൈവേ 54 ന്റെ ഭാഗമായ പാത ചുരമില്ലാത്ത,ചെങ്കുത്തായ കയറ്റിറക്കങ്ങളില്ലാത്ത, കൊടും വളവുകളില്ലാത്ത പാത
🌈 അറ്റക്കുറ്റപണിക്കും നവീകരണത്തിനുമായി വർഷംത്തോറും ലക്ഷങ്ങൾ ചില വഴിക്കുന്ന, പൂർത്തിയാകാത്ത പാത
🌈 ബാണാസുര, കക്കയം, പെരുവണ്ണാമുഴി ഡാമുകളുടെ ഓരത്തുകൂടി കടന്നുപോവുന്നതിനാൽ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചേക്കാവുന്ന പാത
🌈 ദേശീയ പാത 212-ൽ രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നതിൽ കോഴിക്കോട് - പൂഴിത്തോട് - പടിഞ്ഞാറത്തറ - മാനന്തവാടി - കുട്ട - ഗോണിക്കുപ്പ - ബാംഗ്ലൂർ ചരക്കു നീക്കത്തിന് സുഗമമായ പാത
🌈 ഇനി വേണോ ഈ പാത? ചിന്തിക്കുക. കർമ്മ സമിതിയുടെ പോരാട്ടങ്ങൾക്കൊപ്പം അണി ചേരുക. നല്ലൊരു നാളേയ്ക്കായി
🔥🔥🔥🔥🔥🔥🔥🔥
WhatsApp ഗ്രൂപ്പിൽ JOIN ചെയ്യുക👈
വയനാട് - കോഴിക്കോട് ബദൽ റോഡ് ചിത്രങ്ങളിലൂടെ....
1) 1979 മുതൽ ബദൽ റോഡ് ചർച്ചകൾ.... സർവേകൾ...
2) 1991 ൽ സർവ്വേ പൂർത്തിയായി... പടിഞ്ഞാറെത്തറ-പൂഴിത്തോട് റോഡ് ഏറ്റവും അനുയോജ്യവും അനിവാര്യവും ആയ റോഡ് ആയി കണ്ടെത്തുന്നു...
3) 1992 ഓഗസ്റ്റ് 3 നു പൊതുമരാമത്തു വകുപ്പ് പ്രവൃത്തി തുടങ്ങാൻ തീരുമാനിക്കുന്നു...
4) 1992 ഡിസംബറിൽ റെവന്യൂ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ വനഭൂമിക്കു പകരമായി നൽകുന്ന റെവന്യൂ ഭൂമിയുടെ കാര്യത്തിൽ തീരുമാനം.
5) 1993 ഫെബ്രുവരി വടകര ഡിവിഷൻ ഓഫീസ് തുടങ്ങി
6) 1993 ഓഗസ്റ്റ് 14 നു മുഖ്യമന്ത്രി കെ കരുണാകരന്റെ ചേമ്പറിൽ വനം വകുപ്പിന്റെ തടസങ്ങൾ നീക്കാൻ തീരുമാനം.
7) 1994 ജനുവരിയിൽ ഭരണാനുമതി
8) GO Re No 95/94 PW and PT തിയതി 13/1/94 ഉത്തരവ് പ്രകാരം 960 ലക്ഷം വകയിരുത്തുന്നു
9) 1994സെപ്റ്റംബർ... തറക്കല്ലിടൽ...
പടിഞ്ഞാറത്തറ - കെ കരുണാകരൻ
പൂഴിത്തോട് - പി കെ കെ ബാവ
10) ആദ്യ കണക്കനുസരിച് നഷ്ടമാകുന്ന വനഭൂമി 20.995 ഹെക്റ്റർ
11) പകരം 52 ഏക്കർ വയനാട് ജില്ലയിൽ കാഞ്ഞിരങ്ങാട് വില്ലേജ് 33.5ഏക്കർ (സർവ്വേ നമ്പർ 1151)
തരിയോട് പഞ്ചായത്ത് സർവ്വേ നമ്പർ 684,685/1 ൽ പെട്ട 15 ഏക്കർ... എന്നിട്ടും തികയാഞ്ഞിട്ടു പടിഞ്ഞാറത്ത പഞ്ചായത്ത് 4.23 ഏക്കർ ഭൂമി 88,0000 രൂപയ്ക്കു വിലക്കുവാങ്ങി നൽകി സർവ്വേ നമ്പർ 610 ആധരം No 448/93 (കോപ്പി വേണേൽ തരാം )
12) 2005 ഈ റോഡ് സംസ്ഥാന പാത 54 ആയി പ്രഖ്യാപിച്ചു ..പാതയുടെ വീതി 12 മീറ്റർ... വനത്തിലെ വീതി 15 മീറ്റർ
13) 2009 രാത്രികാല യാത്ര നിരോധനം വന്നപ്പോൾ... ഈ റോഡ് ബാംഗ്ലൂർ കുട്ട...ഗോണിക്കുപ്പ... മാനന്തവാടി... പടിഞ്ഞാറത്തറ... പൂഴിത്തോട്... കോഴിക്കോട് ദേശീയ പാത 33 നു ആയി പുതിയ നയരേഖ...
14) 1/10/2013 ഈ റോഡ് പ്രാവർത്തികമാക്കാൻ കർണാടക ഹൈക്കോടതി നിർദേശം.
15) തടസം............ വടകര ചുരം റോഡ് ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനീയറും.. പെരുവണ്ണമുഴി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ... ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട്... 21521/c2/93/F & WLD (ഉദ്യോഗസ്ഥരെ... കാണേണ്ടത്.. പോലെ... കണ്ടില്ല.... എന്ന്.. പറയപ്പെടുന്നു... എന്തായാലും... ഒത്തിരി.. ഏറെ സംശയങ്ങൾക്ക്... ഇടനെല്കിയ... ഒട്ടും... സത്യങ്ങൾ ഇല്ലാത്ത.... കുറിക്കു പണിതന്ന... റിപ്പോർട്ട് )
16) 2016 ഫെബ്രുവരി 2 PWD വയനാട് ചുരം റോഡ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ ബാബുവിന്റെ നിർദേശം..... ബന്ധപ്പെട്ട വനം, റെവന്യൂ, പൊതുമരാമത്തു ഉദ്യോഗസ്ഥർ... ജനപ്രധിനിതികൾ... നാട്ടുകാർ... എന്നിവർ.. ചേർന്നു... ഒരു സർവേ കൂടി നടത്തുക.... ഇതു ഇതുവരെ.. നടപ്പിലായില്ല...
കൃഷി ഇടങ്ങൾ എങ്ങനെ വനഭൂമി ആയി???
▶️ 1972 -ൽ ബാണാസുര ഡാം നിർമാണത്തിന് ഉള്ള സർവ്വേ തുടങ്ങുന്നു. വയനാട്ടിലെ നിലവിൽ ഉണ്ടായിരുന്ന നാലു ടൗണുകളിൽ ഒന്നായ തരിയോട് ടൌൺ പദ്ധതി പ്രദേശങ്ങൾക്കു ഉള്ളിൽ ആകുന്നു.
▶️ പദ്ധതി പ്രദേശത്തെ കുടിയൊഴിപ്പിക്കൽ എൺപതുകളിൽ പൂർത്തിയാക്കി പണി തുടങ്ങുന്നു.
▶️ അന്നു വരെ പൂഴിത്തോട് മുതൽ, കരിങ്കണ്ണി, താണ്ടിയോടു ഭാഗങ്ങളിൽ ഉണ്ടായിരുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെയും, താമസക്കാരുടെയും തരിയോടും ആയുള്ള ആശ്രയം നിലയ്ക്കുന്നു.
▶️ റോഡ് ഗതാഗതം നിലച്ചതും, ടൌൺ ഇല്ലാത്തതും ഇവിടെ എസ്റ്റേറ്റ് പണികൾ നഷ്ടത്തിൽ ആക്കുന്നു.
▶️ വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഈ എസ്റ്റേറ്റുകൾ മിച്ചഭൂമി ആയി പിടിച്ചെടുക്കുന്നു.
▶️ തരിയോട് ടൌൺ ഉണ്ടായിരുന്ന കാലത്തെ തരിയോട് - പൂഴിത്തോട് റോഡ് Alignment പൂഴിത്തോട് - പടിഞ്ഞാറത്തറ ആക്കുന്നു.
➡️ചുരത്തിന്റെ ഭാവി മുന്നിൽക്കണ്ടും, റെയിൽ - വ്യോമ ഗതാഗത സൗകര്യങ്ങളുടെ അഭാവവും ഒരു ബദൽ റോഡ് അനിവാര്യം ആക്കുന്നു.
➡️ മിച്ചഭൂമി പിടിച്ച എസ്റ്റേറ്റുകളുടെ നിലവിൽ ഉണ്ടായിരുന്ന റോഡ് മാർഗം ആണ് ഈ റോഡിന്റെ അലൈമെന്റ്.
➡️ 1990 കളിൽ ഭാവി മുന്നിൽ കണ്ടുള്ള ഒരു പദ്ധതി ആയിരുന്നു ഇത് എങ്കിൽ ഇപ്പോൾ ഒരു അടിയന്തര പാത ആയി ഈ റോഡിന്റെ ആവശ്യം വർധിച്ചിരിക്കുന്നു
➡️ തൊണ്ണൂറുകളിൽ ഈ റോഡിന്റെ വരവ് പ്രാദേശിക വാദികളെ പേടിപ്പെടുത്തി എങ്കിൽ ഇപ്പോൾ ചുരത്തിലെ ഗതാഗത കുരുക്ക് മൂലം എതിർപ്പില്ല.
Click To Join WhatsApp Group 👇
WhatsApp Group
Contact:
-
9947939434
-
6282813979